Saturday, May 10, 2025 4:22 pm

പിടിവിടാതെ കോവിഡ് ; ഓരോ നാലു മിനിറ്റിലും ഒരാളുടെ ജീവനെടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: മൂന്ന് വർഷത്തിലേറെ നീണ്ട ആഗോള കോവിഡ് അടിയന്തരാവസ്ഥ ഔദ്യോഗികമായി അവസാനിച്ചെങ്കിലും വൈറസ് ഇപ്പോഴും ഓരോ നാല് മിനിറ്റിലും ഒരാളെ കൊല്ലുന്നുവെന്ന് റിപ്പോർട്ട്. നിരവധി പഠനങ്ങൾ നടത്തിയിട്ടും വൈറസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും മിസോറിയിലെ വെറ്ററൻസ് അഫയേഴ്സ് സെന്റ് ലൂയിസ് ഹെൽത്ത് കെയർ സിസ്റ്റം റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയും പ്രതിരോധ കുത്തിവയ്പ്പില്ലാത്ത രാജ്യങ്ങളെയുമാണ് വൈറസ് അപകടത്തിലാക്കുന്നത്. ഇപ്പോഴും ഒരു മുൻനിര കൊലയാളിയാണ് കോവിഡ്.

അതിന്‍റെ വ്യാപ്തി പലരും മനസ്സിലാക്കുന്നതിനേക്കാൾ വളരെ വലുതാണ്. കഴിഞ്ഞ വർഷം യു.എസിൽ ഹൃദ്രോഗത്തിനും കാൻസറിനും പിന്നിൽ മൂന്നാമത്തെ വലിയ കൊലയാളിയാണ് കോവിഡ്.കോവിഡിനെ മഹാമാരി എന്ന നിലയിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് ലോകത്തിലെ പൊതുവായ ആഗ്രഹം. അതിനെ തുടച്ചുനീക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷേ തങ്ങൾക്ക് അടങ്ങിയിരിക്കാൻ കഴിയില്ലെന്നും മിസോറിയിലെ ക്ലിനിക്കൽ എപ്പിഡെമിയോളജി സെന്റർ ഡയറക്ടർ സിയാദ് അൽ-അലി പറഞ്ഞു. “കോവിഡ് ഇപ്പോഴും ധാരാളം ആളുകളെ ബാധിക്കുകയും കൊല്ലുകയും ചെയ്യുന്നു.

അതിന്‍റെ തീവ്രത കുറയ്ക്കാനുള്ള മാർഗങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.” അദ്ദേഹം പറഞ്ഞു. കോവിഡ് ഇനി അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു മുമ്പു തന്നെ മിക്ക സർക്കാരുകളും ലോക്ക്ഡൗണുകളിലും മാർഗ്ഗനിർദ്ദേശങ്ങളിലും ഇളവ് വരുത്തിയിരുന്നു. മഹാമാരിയുടെ ആദ്യ ഘട്ടത്തിൽ വൻതോതിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് ഭരണകൂടങ്ങൾ തന്നെ ഇതിൽ നിന്നു പിറകോട്ടു പോയി. പൊതുജനങ്ങൾ പ്രതിരോധ നടപടികൾ പിന്തുടരാൻ വിമുഖത കാണിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.

കോവിഡ് പ്രതിസന്ധിയിൽ ദരിദ്ര രാജ്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു ആഗോള, ദീർഘകാല പദ്ധതി യാഥാർഥ്മായയില്ല. വാക്സിനേഷനോട് തുടക്കത്തിൽ ജനം പുറംതിരുഞ്ഞു നിന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ഒരു വർഷത്തിനുള്ളിൽ വാക്സിൻ ലഭ്യമായ വികസിത രാജ്യങ്ങളിൽ പോലും പലരും അത് എടുക്കാൻ വിസമ്മതിച്ചു. ആഗോള ഏകോപനത്തിനും രാഷ്ട്രീയം തടസ്സമായെന്നും റിപ്പോർട്ടിൽ പറുന്നു. കോവിഡ് ബാധിച്ച് ലോകമെമ്പാടും കുറഞ്ഞത് 20 ദശലക്ഷം പേർ മരിച്ചുണ്ടെന്നാണ് കണക്ക്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

0
കോന്നി : കെതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 20 ദിവസംകൊണ്ട്...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

0
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13...

സെന്റ് തോമസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്

0
കോഴഞ്ചേരി: സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്....

സ​മ്മ​ർ ക്യാ​മ്പ് ‘ലി​യോ​റ’ ഫെസ്റ്റ് ; ര​ണ്ടാം ദി​വ​സം കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​ൻ എ​ത്തി​യ​ത് ...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ൻ ബാ​ല​സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ...