കൊച്ചി/കൊല്ലം : കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനയ്ക്ക് പോയിരുന്നു. പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐ ക്വാറന്റീനില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഫീസിലെ 15 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കൊല്ലത്ത് ചടയമംഗലം ഡിപ്പോയിലെ നിലമേല്‍ സ്വദേശിയായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 18-ാം തീയതിയാണ് അവസാനമായി ഡിപ്പോയില്‍ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേല്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 15 സഹപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കി.