Saturday, March 29, 2025 7:18 pm

തിരുവനന്തപുരത്ത് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തും ; രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്പർക്കരോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനം. പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് ക്ലസ്റ്റർ, കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്.

പൊതുഗതാഗതമില്ല. സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. ആശുപത്രികൾ എല്ലാം പ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ട്. തുറന്ന കടകളിൽ ജനങ്ങൾക്ക് പോകാനാകില്ല. ആവശ്യമനുസരിച്ച് പോലീസ് സാധനങ്ങൾ വീട്ടിലെത്തിക്കും.

മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും. പെട്രോൾ പമ്പുകൾ പ്രവർത്തിക്കും.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററുകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്. അതേസമയം കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കാസർകോഡ് ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിളിച്ചുചേർത്ത യോഗം തുടങ്ങി. എം പി, എം എൽ എമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, മഞ്ചേശ്വരം ബ്ലോക്കിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് പുളി പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

0
പാലക്കാട്: പുളി പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. മംഗലം...

കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയത് സി.പി.എം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
കോന്നി : കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയത് സി.പി.എം ആണെന്ന്...

നേപ്പാൾ കലാപം ; നൂറു പേര്‍ അറസ്റ്റില്‍

0
നേപ്പാൾ: നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ പിന്തുണയ്ക്കുന്നവര്‍ രാജഭരണം തിരികെ...

ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പഠനോത്സവം വര്‍ണ്ണാഭമായി

0
റാന്നി : കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമുണര്‍ത്തി ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...