Monday, May 12, 2025 1:21 pm

കോവിഡ് പരിശോധനാ കാമ്പയിന്‍ : രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇതോടെ രണ്ടു ദിവസത്തെ കാമ്പയിനില്‍ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 15988 ആയി. രണ്ട് ദിവസങ്ങളിലായി 10000 സാമ്പിളുകള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ടിടത്ത് 15988 പരിശോധനകള്‍ നടത്താന്‍ കഴിഞ്ഞു.

രണ്ട് ദിവസം നീണ്ടു നിന്ന കാമ്പയിനിലൂടെ കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് ഇതിന്റെ സൂചനയാണ്. വൈറസ് ബാധയുളളവരെ നേരത്തെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നതിലൂടെ രോഗവ്യാപനം തടയുക എന്നതായിരുന്നു കാമ്പയിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, തിരക്കുളള സാഹചര്യങ്ങളില്‍ ഇടപഴകിയവര്‍, രോഗലക്ഷണങ്ങള്‍ ഉളളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ തുടങ്ങി രോഗബാധിതരാകാന്‍ സാധ്യതയുളള എല്ലാവരും തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധനയ്ക്ക് സന്നദ്ധരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു

0
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 ഇന്ത്യ-പാക് സംഘർഷത്തെ...

പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

0
ദില്ലി : വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം...

പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് തമിഴ് നടന്‍ വിശാല്‍

0
വിഴുപുരം : തമിഴ്നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍...

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി...