പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ സാമ്പിളെടുത്ത പലരുടെയും ഫലം ഒരാഴചയായിട്ടും ലഭ്യമായിട്ടില്ല. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാല്‍ പരിശോധന സാധ്യമല്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതും ഉറവിടം കണ്ടെത്താനാവാത്ത രോഗികള്‍ കൂടി വരുന്നതും വലിയ ആശങ്ക സൃഷ്ടിക്കന്നുണ്ട് , ട്രൂ നാറ്റ് റാപിഡ് ടെസ്റ്റ് പരിശോധനാ കേന്ദ്രത്തിലെ സാങ്കേതിക പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റു ജീവനക്കാര്‍ എല്ലാം നിരീക്ഷണത്തിലായി.