തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ കൂടുതല്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കുള്ള അടിയന്തിര ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. അതിന്റെ ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വര്‍ദ്ധിപ്പിക്കും.
സ്ഥല ലഭ്യത അനുസരിച്ച് ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയുകള്‍ സജ്ജമാക്കും. ഇതിനായി 20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.