ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളിൽ കുറവുണ്ട്. 51,667 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി.
24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവരോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവിൽ 6,12,868 സജീവ കേസുകളാണുള്ളത്. 30,79,48,744 വാക്സിൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2.98 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 18 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കേസുകൾ 14,189 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇന്നലെ 12,078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 9,844 പേർക്കും തമിഴ്നാട്ടിൽ 6,162 പേർക്കുമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.