കാസർകോട് : കൊവിഡ് ചികിൽസയ്ക്കായി കാഞ്ഞങ്ങാട്ടെ സഞ്ജീവനി ആശുപത്രി അമിത തുക ഈടാക്കിയതായി യുവതിയുടെ പരാതി. കൊവിഡ് ചികിൽസയിൽ കഴിഞ്ഞ നാലുദിവസത്തെ ബില്ലായി 50,200 രൂപ ആശുപത്രി വാങ്ങിയെന്നാണ് യുവതി ഡിഎംഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഓക്സിജനോ ഐസിയുവോ ഉപയോഗിക്കാതെയാണ് ഇത്രയും ബില്ലെന്നും യുവതി പരാതിയിൽ പറയുന്നു.
നാല് ദിവസത്തേക്ക് പിപിഇ കിറ്റിന് മാത്രം 19,000 രൂപ ഈടാക്കി. ഒടുവിൽ 50,200 രൂപ എന്ന ബില്ലിൽ രണ്ടായിരം രൂപ കുറച്ച് 48,200 രൂപ അടപ്പിച്ചു. എന്നാൽ കൊ വിഡ് ഐസിയു മാത്രമാണ് നിലവിലുള്ളതെന്നും അവിടെ പ്രവേശിപ്പിച്ച രോഗിയിൽ നിന്നും അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. യുവതിയുടെ അച്ഛനും കൊവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു.