ഡല്‍ഹി :രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 81 ലക്ഷം കടക്കും. പ്രതിദിന കണക്ക് അര ലക്ഷത്തില്‍ താഴെയായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ 6190 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 127 മരിച്ചു. 8241 പേര്‍ കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് 6,190 പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,241 പേര്‍ രോഗമുക്തി നേടി. 1,25,418 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 127 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,837 ആയി. 16,72,858 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15,03,050 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.85 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,891 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതര്‍ 3,81,644 ആയി. ഇന്നുമാത്രം 47 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,433 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 32,363 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,42,811 പേര്‍ രോഗമുക്തരായപ്പോള്‍ 6,470 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കര്‍ണാടകയില്‍ ഇന്ന് 3,589 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,521 പേര്‍കൂടി രോഗമുക്തരായി. ഇന്ന് 49 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 820398 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 7,49,740 പേര്‍ രോഗമുക്തരായപ്പോള്‍ 11,140 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.