പത്തനംതിട്ട : ജില്ലയില്‍ ഇന്ന് പുതിയതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ 39 വയസുകാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ 65 വയസുകാരനുമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ആറുപേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടുപേരും ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടുപേരും ഐസലേഷനിലുണ്ട്. ജില്ലയില്‍ ആകെ 19 പേരാണ് വിവിധ ആശുപത്രികളിലായി ഐസലേഷനിലുള്ളത്. ഇന്ന് പുതിയതായി മൂന്നുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.