ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലും യാത്രക്കാര്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതലാണ് യാത്രക്കാര്‍ക്ക് ഇളവ് ലഭ്യമാകുക. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.
ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ടു വയസ്സിനു മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുക.