ന്യൂഡല്‍ഹി : 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും. അതേസസമയം മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സീന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷം തുക ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.