തിരുവനന്തപുരം: സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്രത്യേക കൊവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവെയ്പ്പ് നല്‍കുക.
ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊവിഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കരുതണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.