തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം കുത്തിവെയ്പിനെത്തുവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒഴിവാക്കും.
കൂടാതെ ‘ആപ്പില്‍’ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള സംവിധാനം സജ്ജമാക്കും. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തിയ പലര്‍ക്കും തിരക്ക് മൂലം കുത്തിവെപ്പെടുക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് പുതിയ രജിസ്‌ട്രേഷന്‍ നല്‍കില്ല. ടോക്കണ്‍ നല്‍കിയവര്‍ക്ക് ആദ്യഡോസ് നല്‍കി കഴിയുന്ന മുറയ്ക്ക് ആകും പുതിയ രജിസ്‌ട്രേഷന്‍ നടത്തുക.