ന്യൂഡല്‍ഹി : കോവിഡ് വാക്സീൻ കുത്തിവെപ്പിനുള്ള തീയതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം ഈ മാസം 13 മുതൽ നൽകാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനാൽ വാക്സീൻ കുത്തിവെപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സീൻ കുത്തിവെപ്പ് ജനുവരി 14 ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹരിയാനയിലെ കർണാൽ, മുംബൈ, ചെന്നൈ ‚ കൊൽക്കത്ത എന്നീവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സിൻ എത്തുക. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക.