ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിനേഷനോട് വിമുഖത പ്രകടിപ്പിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്.
ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ വാക്സിനെടുക്കാതെ ഒഴിഞ്ഞു മാറുന്നത്. വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരിക്കലും ധീരതയല്ലെന്ന് മാത്രമല്ല അതൊരു ആത്മഹത്യാശ്രമമാണ് എന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അദ്ദേഹം പറയുന്നു .
കോവിഡ് 19 പ്രതിരോധ വാക്സിന്‍ മാത്രമല്ല ഏതൊരു വാക്സിന്റെ കാര്യമെടുത്താലും അത് അങ്ങനെയാണ്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതും അംഗവൈകല്യങ്ങളുണ്ടാകാതെ രക്ഷിച്ചതും വാക്സിനുകളുടെ കണ്ടുപിടിത്തമാണ്.
കോവിഡിന്റെ കാര്യത്തിലേക്ക് വന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല ലോകത്ത് ഏത് രാജ്യത്തെ ഡാറ്റ പരിശോധിച്ചാലും- അത്ഫ്രാന്‍സ്, ഇറ്റലി അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ എന്നിങ്ങനെ ഏതു രാജ്യവുമായിക്കോട്ടെ- വാക്സിനെടുത്തവരില്‍ തന്നെയാണ് ജീവന്‍ രക്ഷപ്പെട്ടതില്‍ കൂടുതലും. വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടു മരിച്ചവരുടെ എണ്ണം നോക്കിയാല്‍ അതില്‍ തന്നെ വലിയൊരു വിഭാഗം വാക്സിനെടുക്കാത്തവരാണ്.
കോവിഡ് വാക്സിനുകള്‍ മരണനിരക്ക് കുറയ്ക്കുന്നു .അതുകൊണ്ട് തന്നെയാണ് വാക്സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യവും വിമുഖത കാണിക്കുന്നത് ആത്മഹത്യാപരവുമാണ് എന്ന് പറയേണ്ടി വരുന്നത്. പ്രത്യേകിച്ച് 40ന് മുകളില്‍ പ്രായമുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും ‘വാക്സിനെടുക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്’.
കേരളത്തിലെ സാഹചര്യം നോക്കിയാല്‍ വെന്റിലേറ്ററുകളില്‍ കിടക്കുന്ന രോഗികള്‍ തീര്‍ച്ചയായും വാക്സിനേറ്റ് ചെയ്യാത്തവരാണ്. അപൂര്‍വമായി മാത്രമാണ് വാക്സിനെടുത്തിട്ടും ആരോഗ്യനില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റേണ്ട അവസ്ഥയിലെത്തുന്നത്. ഇവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ആയിരിക്കുമെന്നും എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .