ന്യൂഡല്‍ഹി : കൊറോണയെ തുരത്താനുള്ള വാക്‌സിന്‍ ഉടനുണ്ടാവില്ലെന്ന് വിദഗ്ധ സംഘം. എയിംസിലെയും ഐ.സി.എം.ആര്‍. നാഷണല്‍ ടാസ്‌ക് ഫോഴ്‌സിലെയും വിദഗ്ധരുടേതാണ് അഭിപ്രായം. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുളള നടപടികളാണ് ഇക്കാര്യത്തില്‍ പാലിക്കുക എന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തുനല്‍കി. ഈ രോഗം ചെറുക്കാനുള്ള പരിഹാരം പെട്ടെന്ന് ലഭിക്കില്ല. ഇതിനുള്ള സാധ്യത കുറവാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് വലിയ മാറ്റമുണ്ടാവില്ല. വാക്‌സിന്‍ ലഭ്യമായാല്‍ത്തന്നെ ഇത് ഫലപ്രദമാണോ എന്ന് പരിശോധിക്കണം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുകയെന്നും ആരോഗ്യവിദഗ്ധരുടെ പ്രസ്താവനയില്‍ പറഞ്ഞു.