Friday, June 28, 2024 3:48 pm

വാക്‌സിനുകള്‍ സുരക്ഷിതം ; വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയെ വിശ്വസിക്കരുത് – ഹര്‍ഷവര്‍ധന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
ഭാര്യയ്‌ക്കൊപ്പം കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ഹര്‍ഷവര്‍ധന്‍. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിനുകളെ കുറിച്ച് ഇനിയും സംശയമുള്ളവരോട് വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വാക്‌സിനേഷനു ശേഷം രോഗം ബാധിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുത്തതിനു ശേഷവും രോഗം ബാധിക്കുകയാണെങ്കില്‍ ആശുപത്രിയിലോ അത്യാഹിത വിഭാഗത്തിലോ പ്രവേശിപ്പിക്കേണ്ടി വരാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വായിച്ചു വളരുക ക്വിസ്മത്സരം 2024 നാളെ

0
പത്തനംതിട്ട : 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെയും ഭാഗമായി...

ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ വെറ്ററിനറി ഡോക്ടറും ഫയർ ഫോഴ്സും ചേർന്ന്...

0
പൂച്ചാക്കൽ : ഇരുമ്പ് പൈപ്പ് ശരീരത്തിൽ കുത്തി കയറിയ പശുവിനെ വെറ്ററിനറി...

പ്രമാടം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം ജൂണ്‍ 30 ന്

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസ് ന്റെ നേതൃത്വത്തില്‍...

മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട്

0
കൊച്ചി : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ്...