Tuesday, December 17, 2024 7:09 am

കോവിഡ് മരണം 3.6 ലക്ഷത്തിലേയ്ക്ക് ; രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു ; ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 5685512 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,54,983 പേര്‍ മരണപ്പെട്ടപ്പോള്‍ 23,47,276 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. അമേരിക്കയില്‍ മാത്രം ഇതുവരെ 1734794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കോവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി.

ലാറ്റിനമേരിക്ക കോവിഡ് വ്യാപനത്തിന്റെ  പുതിയ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടനാ വക്താക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞത്. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കേണ്ട സമയമല്ലയിത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 1.43 ലക്ഷം പേര്‍ മരിച്ചു. പെറു, ചിലി, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നിവിടങ്ങളിലും രോഗബാധയില്‍ കാര്യമായ വര്‍ധനയുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്തി. 151767 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 4337 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 54750 രോഗികളാണ് ഉള്ളത്. മരണം ആയിരം കടന്ന ഏക സംസ്ഥാനവുമാണ് മഹാരാഷ്ട്ര. 1792 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസ് വിചാരണ നടപടികളിലേക്ക്

0
കൊച്ചി : ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ സ്ത്രീധന പീഡനത്തെ...

ഹൃദയാഘാതം ; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

0
റിയാദ് : മലപ്പുറം സ്വദേശിയായ യുവാവ്​ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു....

ആറുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറയും

0
ഇടുക്കി : കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന്...

തൃശൂര്‍ സ്വദേശിനി ദോഹയിൽ നിര്യാതയായി

0
ദോഹ : ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന...