വാഷിംഗ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടിയിലേക്ക്. നിലവില്‍ 49,655,365 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ . 1,248,565 പേര്‍ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. 35,251,638 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 13,155,162 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതില്‍ 90,805 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയില്‍ ഇതുവരെ 1,00,55,011 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരുലക്ഷത്തോളം ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,42,203 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിമൂന്ന് ലക്ഷം കടന്നു.
ഇന്ത്യയില്‍ 85 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1.25 ലക്ഷം പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 54,157 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,65,966 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.
ബ്രസീലില്‍ അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,62,035 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. റഷ്യയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.രാജ്യത്ത് പതിനേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.