ഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ലോകമെമ്പാടും കോവിഡ് പടന്നു പിടിക്കുകയാണ്. ചൈന, ജപ്പാന്‍, അര്‍ജന്റീന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളിലും കേസുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങി. കൊറോണയുടെ ഏറ്റവും പുതിയ വകഭേദമായ ബിഎഫ്.7 ന്റെ നാലു കേസുകള്‍ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന് നിരന്തരം ജനിതക വ്യതിയാനം സംഭവിക്കാറുണ്ട്. അത് കാരണം അതിന്റെ ലക്ഷണങ്ങളും മാറിക്കൊണ്ടിരിക്കുന്നു. വാക്‌സിനേഷന്‍ എടുത്തവര്‍ക്കു പോലും വീണ്ടും വീണ്ടും കോവിഡ് ബാധിക്കുന്ന നിരവധി കേസുകള്‍ നാം കണ്ടിട്ടുണ്ട്. പുതിയ വകഭേദം ബാധിച്ച യുകെയിലെ രോഗികള്‍ തങ്ങള്‍ക്കുണ്ടായ രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പഠന ആപ്പായ ZOE ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്‍ പ്രകാരമുളള പ്രധാനലക്ഷണങ്ങള്‍ ഇവയാണ്.
-തൊണ്ടവേദന
– തുമ്മല്‍
– മൂക്കൊലിപ്പ്
– മൂക്കടപ്പ്
-കഫമില്ലാത്തയുളളചുമ
-തലവേദന
-കഫത്തോടുകൂടിയചുമ
-സംസാരിക്കാനുളള ബുദ്ധിമുട്ട്
– പേശി വേദന
-മണം തിരിച്ചറിയാനാകാത്ത അവസ്ഥ
– കടുത്ത പനി
-വിറയലോടുകൂടിയ പനി
– വിട്ടുമാറാത്ത ചുമ
-ശ്വാസതടസ്സം
-ക്ഷീണം തോന്നല്‍
-വിശപ്പില്ലായ്മ
-വയറിളക്കം
-ശാരീരിക സുഖമില്ലായ്മ
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ എന്തുചെയ്യണം?
അണുബാധയുണ്ടായി അഞ്ച് ദിവസത്തിന് ശേഷവും പലരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. അതേസമയം ചില ആളുകള്‍ക്ക് രോഗം ബാധയുണ്ടായി 10 ദിവസത്തിനുശേഷവും മറ്റുള്ളവരിലേക്ക് അണുബാധ പകര്‍ത്താനാകും.അതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ അത് അവഗണിക്കരുത്. അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണംം. കുറഞ്ഞത് 10 ദിവസമെങ്കിലും പ്രായമായവരുമായും-കുട്ടികളുമായും അടുത്തിടപെടരുത്.