തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിന് ഇന്ന് നെടുമങ്ങാട് തുടക്കമാകും. മണ്ഡലം സമ്മേളനങ്ങളിൽ പ്രതിഫലിച്ച വിഭാഗീയത ജില്ലാ സമ്മേളനത്തിലും ഉണ്ടായേക്കും. സിപിഐ മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് മിക്ക മണ്ഡലം സമ്മേളനങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ഇതും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയേക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച സമാപിക്കുന്ന സമ്മേളനത്തിൽ 365 പ്രതിനിധികൾ പങ്കെടുക്കും.
സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം നെടുമങ്ങാട് : 365 പ്രതിനിധികള്‍ പങ്കെടുക്കും
RECENT NEWS
Advertisment