തുറവൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് തുറവൂര്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റിയില്‍ തര്‍ക്കം. പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ വാക്കൗട്ടിലും പുറത്താക്കലിലും എത്തി. കഴിഞ്ഞ കുറെ നാളുകളായി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാറ്റിയത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പില്‍ തുറവൂര്‍ പഞ്ചായത്തിലേക്ക് മത്സരിച്ച അഞ്ചു സീറ്റിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന് കാരണക്കാരായവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എല്‍.സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും പരാതികള്‍ അയച്ചു.