Wednesday, April 9, 2025 7:23 am

കോണ്‍ഗ്രസ് അനുകൂല പരാമര്‍ശo : ബിനോയ് വിശ്വത്തിനെതിരെ സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തില്‍ ബിനോയ് വിശ്വത്തിനെതിരെ സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം.
കോണ്‍ഗ്രസ് വേദിയില്‍ പോയി ഇങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും അത് പാര്‍ട്ടിയെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു എന്നുമാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതു പക്ഷത്തിന് കഴിയില്ല എന്നും അതിനുള്ള കെല്‍പ്പ് ഇടത് പക്ഷത്തിന് ഇല്ല എന്നുമാണ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിലുള്ള തിരിച്ചറിവ് തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയില്‍ നടന്ന പി ടി തോമസ് അനുസ്മരത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ സി പി ഐ മുഖപത്രം പിന്തുണച്ചിരുന്നു.

രാജ്യത്ത് രാഷ്ട്രീയ ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നാണ് ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് സഹായകമാവുമെന്നും കോടിയേരി പറഞ്ഞു. അതിനു പിന്നാലെയാണ് ഇപ്പോള്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0
വാഷിം​ഗ്ട്ടൺ: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന്...

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട

0
ചെന്നൈ : തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 9 കോടി...

അഴിമതിക്കേസിൽ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം : അഴിമതിക്കേസിൽ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിന്...

കാലാവസ്ഥ മുന്നറിയിപ്പ് ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു, ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ...