ആലപ്പുഴ: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുമതിയിൽ എതിർപ്പുമായി സിപിഐ. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എൽഡിഎഫ് നേതൃത്വത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നൽകിയ മദ്യഉല്പാദന അനുമതിയിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നിൽക്കാനാണ് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. വികസനം ആവശ്യമാണെങ്കിലും അതിലും പ്രധാനം കുടിവെള്ളമാണ്. ഇതിനകം ഉയർന്ന് വന്ന കുടിവെള്ള പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. ഭൂഗർഭജലമെടുക്കാതെയാണ് പദ്ധതിയുടെ നിർമ്മാണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചതായി പാർട്ടി മന്ത്രിമാർ യോഗത്തെ അറിയിച്ചു. പക്ഷേ ഭൂരിപക്ഷം അംഗങ്ങളും ആശങ്ക തീർക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി. അനുമതിക്ക് മുമ്പ് മുന്നണിയിൽ കാര്യമായ ചർച്ച നടന്നില്ലെന്നും വിമർശനം ഉയർന്നു. ആശങ്ക എൽഡിഎഫ് നേതൃത്വത്ത അറിയിക്കാൻ പാർട്ടി നേതൃത്വത്തെ ചുമതലപ്പെടുത്തി. ഇനിയും അപേക്ഷ കിട്ടിയാൽ അനുമതി നൽകുമെന്നായിരുന്നു പ്രതിഷേധം തള്ളിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങളെല്ലാം പൊളിഞ്ഞെന്ന് എക്സൈസ് മന്ത്രി എംബി രാജേഷും വ്യക്തമാക്കിയിരുന്നു. ബ്രൂവറി വിവാദം മെല്ലെ തണുത്തെന്ന് കരുതുന്നതിനിടെയാണ് സർക്കാറിന് വലിയ വെല്ലുവിളിയായി സിപിഐ നിലപാട് കടുപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1