Wednesday, March 5, 2025 5:07 am

സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ സമ്മേളനം 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍ നടക്കും. 23 ന് വെെകിട്ട് നാലിന് ഇ പി ഗോപാലന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം) ജില്ലാ എക്സി.അംഗം എ.എസ്.ശിവദാസ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. പതാക – കൊടിമര ജാഥകള്‍ 23 ന് സംഗമിക്കും. സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാക സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായിരിക്കെ അന്തരിച്ച യു അച്യുതന്റെ ജന്മനാടായ കല്ലുവഴിയില്‍ നിന്നും രാവിലെ 10 ന് മണ്ഡലം സെക്രട്ടറി വി പി ജയപ്രകാശ്, ജില്ലാ എക്സി.അംഗം ഒ കെ സെയ്തലവിയെ ഏല്‍പ്പിക്കും. പതാകജാഥ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ വൈകിട്ട് നാലിന് ഏറ്റുവാങ്ങും.

മണ്ണയംകോട് ഇ പി ഗോപാലന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നുമുള്ള കൊടിമരം ജില്ലാ കൗണ്‍സില്‍ അംഗം ഇ പി ശങ്കരന്‍ ജില്ലാ എക്സി.അംഗം പൊറ്റശ്ശേരി മണികണ്ഠനെ ഉച്ചകഴിഞ്ഞ് 2.30 ന് ഏല്‍പ്പിക്കും. സമ്മേളന നഗറില്‍ ജില്ലാ കൗണ്‍സില്‍ അംഗം കോടിയില്‍ രാമകൃഷ്ണന്‍ വൈകിട്ട് 4 ന് ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളനം നടക്കുന്ന പി വി കണ്ണപ്പന്‍ നഗറിലേക്കുള്ള ബാനര്‍ പറളി എടത്തറയില്‍ നിന്നും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ജില്ലാ എക്സി.അംഗം സുമലതാ മോഹന്‍ദാസിനെ 11 ന്‌ഏ ല്‍പ്പിക്കും സമ്മേളന നഗറില്‍ ജില്ലാ കൗണ്‍സില്‍ അംഗ് പി ടി ഹംസ ഏറ്റുവാങ്ങും. അന്ന് വെെകിട്ട് 5 ന് സാംസ്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.സി.അരുണ സ്വാഗതവും മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷതയും വഹിക്കും. പി കെ സുഭാഷ് നന്ദി പറയും.

24 ന് രാവിലെ 10 ന് മുതിര്‍ന്ന പാര്‍ട്ടി അംഗം കെ ഇ ഹനീഫ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ സ്വാഗതം പറയും. 25 ന് പി വി കണ്ണപ്പന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം) രാവിലെ 9 മുതല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, പൊതുചര്‍ച്ച എന്നിവ നടക്കും. ദേശീയ എക്സി.അംഗം കെ ഇ ഇസ്മയില്‍, ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ദേശീയ കമ്മിറ്റി അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു, സംസ്ഥാന എക്സി.അംഗങ്ങളായ റവന്യുമന്ത്രി കെ രാജന്‍, ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, സി എന്‍ ജയദേവന്‍, വി ചാമുണ്ണി എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിക്കും.

പത്രസമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശ്ശേരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, ജില്ലാ എക്സി അംഗങ്ങളായ ഒ.കെ സെയ്തലവി, മുഹമ്മദ് മൊഹ്സിന്‍ എം എല്‍ എ, കൗണ്‍സില്‍ അംഗം കോടിയില്‍ രാമകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി പി കെ സുഭാഷ് എന്നിവര്‍ പങ്കെടുത്തു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ഡി ഹണ്ട് ; നാല് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം : ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നാല് പേരെ വിഴിഞ്ഞം...

കോന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക്...

എം കെ ഫൈസിയുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ വ്യാപക പ്രതിഷേധം

0
പത്തനംതിട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ...

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

0
പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ്...