പ്രമാടം : ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടം ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവടങ്ങളിൽ എത്തി ചേരുന്നതിനായി പത്തനംതിട്ട – പ്രമാടം – വി കോട്ടയം വഴി കെ.എസ്.ആർ. ടി. സി സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്അനുവദിക്കണമെന്ന് സി.പി.ഐ പ്രമാടം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം ജില്ലാ കൗൺസിൽ അംഗം അഡ്വ കെ.എൻ. സത്യാനന്ദപണിക്കർ ഉദ്ഘാടനം ചെയ്തു. ബി. രാജേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ആക്ടിംഗ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, സുഭാഷ്കുമാർ, റെജിമലയാലപ്പുഴ, ആർ. ഹനീഷ്, സോമൻ,
മിനി റെജി, രാജൻഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് അനിൽകുമാർ, രെഞ്ചു രാജേഷ്, അമൃത സജയൻ കെ.എസ് .പ്രദീപ്, രാമചന്ദ്രൻ, ജ്യോതി എന്നിവർ നേതൃത്വo നൽകി. പ്രതിനിധിസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്തു. പൂങ്കാവ് ബാലൻ മാസ്റ്റർ, അമൃത സജയൻ, മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.സത്യാനന്ദപണിക്കർ, മിനി മോഹൻ,സുഭാഷ് കുമാർ, ബി.രാജേന്ദ്രൻപിള്ള, ടി. തുളസീധരൻ, രാജൻ ഉണ്ണിത്താൻ, അനിൽകുമാർ, വി.ഡി.അജയകുമാർ,രമേശ്കുമാർ, കെ.എസ്.പ്രദീപ്, രാജേഷ്. രഞ്ജുരാജേഷ് എന്നിവർ സംസാരിച്ചു.