കോന്നി : മൈലപ്രാ ഗ്രാമ പഞ്ചായത്ത് 6- ആം വാർഡിൽപ്പെട്ട കാറ്റാടി വലിയതറ അംഗൻവാടിപ്പടി – പുതുവേലിൽപ്പടി മൺപാത ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ മൈലപ്ര ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഈ റോഡിൽ കൂടി കുത്തിയൊലിച്ചും നിരന്നൊഴുകിയതും കാരണം ഈ മൺപാത മണ്ണൊലിച്ചു കല്ല് തെളിഞ്ഞു പ്രദേശവാസികൾക്ക് നടന്ന് പോകാൻ കഴിയാത്ത വിധം തകർന്നു.
മൈലപ്രാ, കുമ്പഴ വടക്ക്, പള്ളിപ്പടി ഭാഗങ്ങളിൽ നിന്നും കാറ്റാടി, വലിയതറ വഴി മലയാലപ്പുഴ ഭാഗത്തേയ്ക്ക് പോകാനുള്ള എളുപ്പ വഴി കൂടിയാണിത്. 150 മീറ്റർ ദൂരമുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നാളിതുവരെ യാതൊരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഈ റോഡിന്റെ ആശ്രയിച്ച് 10 കുടുംബങ്ങൾ ഇവിടെ താമസക്കാരായിട്ടുണ്ട്. ഇവിടെ പ്രായമായവർ, ശാരീരികമായ രോഗാവസ്ഥയിലുള്ളവർ, വിവിധ വിദ്യാലയങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഈ റോഡിന്റെ തകർച്ച കാരണം വളരെയേറെ യാത്രബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നുണ്ട്. ഈ പ്രദേശത്തുള്ളവർ ഏത് ആവശ്യത്തിനും മൈലപ്രാ , കുമ്പഴവടക്ക് , പള്ളിപ്പടി എന്നിവിടങ്ങളിൽ കൂടിയാണ് പത്തനംതിട്ട ഭാഗത്തേക്ക് പോയിവരുന്നത്.
റോഡ് തകർച്ച കാരണം ഈ ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണുള്ളത്. യാത്ര ദുരിതത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരമുണ്ടാകാൻ എത്ര നാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. അതുകൊണ്ട് തകർച്ചയിലായ ഈ മൺപാത കോൺക്രീറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും ആവശ്യമായ ഫണ്ട് ലഭ്യമാക്കി അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് സി. പി. ഐ മൈലപ്രാ ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി. കെ സോമനാഥൻ നായർ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033