തിരുവനന്തപുരം : സിപിഐഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടി വക്രീകരിച്ചു. സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വേദിയിൽ തവിട്ടു നിറത്തിൽ വിതരണം ചെയ്ത കുപ്പികളിൽ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളെ തുടർന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം എത്തിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1