Wednesday, July 9, 2025 9:12 pm

എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയോടും മക്കളോടും കാര്യങ്ങള്‍ ആരാഞ്ഞെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘അപ്രതീക്ഷിത മരണം കുടുംബത്തെ മാത്രമല്ല ബന്ധപ്പെട്ട എല്ലാവരെയും ദുഖത്തിലാഴ്ത്തി. പാര്‍ട്ടിയുടെ പിബി യോഗം നടക്കുന്ന സമയമായത് കൊണ്ട് അവിടെയാണുണ്ടായത്. അവിടെ നിന്നാണ് വിവരം അറിഞ്ഞത്. കുടുംബം വളരെയധികം പ്രയാസപ്പെടുന്ന സന്ദര്‍ഭമാണ്. അതുകൊണ്ടാണ് ഇന്ന് കുടുംബത്തെ സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചത്.

ഭാര്യയോടും മക്കളോടും കാര്യം ആരാഞ്ഞു. സര്‍വതും നഷ്ടപ്പെട്ടു, അതിന്റെ ഭാഗമായ പരിരക്ഷ ലഭിക്കണം, ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടത് ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങളിലും മറ്റിടങ്ങളിലും പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് പ്രചരണമുണ്ടെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആ നിമിഷം മുതല്‍ ഇന്ന് വരെ പാര്‍ട്ടി ഒറ്റത്തട്ടിലാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എന്താണോ അന്വേഷിച്ച് കണ്ടെത്തുന്നത് അത് അടിസ്ഥാനപ്പെടുത്തിയുള്ള നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രീതിയിലാണ് പോലീസ് അന്വേഷണം കൈകാര്യം ചെയ്യുന്നതെന്നും പോലീസിന്റെ കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാനമാണ്. അതില്‍ നിന്ന് പുറത്താക്കുകയെന്നതാണ് ഏറ്റവും വലിയ നടപടി. ആ നടപടി അപ്പോള്‍ തന്നെ എടുത്തു. കാലതാമസമില്ലാതെ സംസ്ഥാന കമ്മിറ്റി അത് അംഗീകരിച്ചു. എം വി ജയരാജന്‍ ഉള്‍പ്പെടെയാണ് മൃതദേഹത്തോടൊപ്പം വന്നത്. ഉദയഭാനുവിനെ വിളിച്ച് എല്ലാം ഏല്‍പ്പിച്ചു. വെറുതെ ആവശ്യമില്ലാത്ത വാര്‍ത്തയുണ്ടാക്കരുത്. പാര്‍ട്ടി സെക്രട്ടറിയുടേതാണ് അവസാന വാക്ക്. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ട്. കളക്ടര്‍ക്കെതിരെയുള്ള അന്വേഷണവും നടക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അന്വേഷണത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തരത്തിലും ഇടപെടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് ലീഗ് സമരാഗ്നി

0
പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം...

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

0
ചെന്നൈ: തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ...

വാതില്‍പ്പടിയില്‍ സേവനം ; ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ...

0
പത്തനംതിട്ട : സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്....

നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി

0
മലപ്പുറം: നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര...