പന്തളം : മണ്ഡലം മകര വിളക്ക് സമയത്ത് ധാരാളം തീർത്ഥാടകർ എത്തുന്ന തീർത്ഥാടന കേന്ദ്രമായ പന്തളത്ത് കുടുംബാരോഗ്യ കേന്ദ്രം കിടത്തി ചികിത്സാ സൗകര്യം ഉള്ള ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് സി പി ഐ എം മുടിയൂർക്കോണം ലോക്കൽ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പി കെ ശാന്തപ്പൻ, കെ എൻ സരസ്വതി, കെ മോഹൻദാസ്, ടി കെ സതി എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളനം നിയന്തിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൻ പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിനോദ് മുളമ്പുഴ (കൺവീനർ ) കെ എച്ച് ഷിജു, എം വി സുധാമണി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എ എച്ച് സുനിൽ ( കൺവീനർ ) വഖാസ് അമീർ, സംജാ സുധീർ എന്നിവരടങ്ങിയ മിനിട്സ് കമ്മിറ്റിയും സമ്മേളനത്തിൽ പ്രവർത്തിച്ചു.
സി പി ഐ എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതികുമാർ, പന്തളം ഏരിയ കമ്മിറ്റി അംഗം സി രാഗേഷ് എന്നിവർ സംസാരിച്ചു. എ എച്ച് സുനിൽ സ്വാഗതവും വഖാസ് അമീർ നന്ദിയും പറഞ്ഞു. കെ എൻ പ്രസന്നകുമാർ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പൊതു സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എൻ പ്രസന്ന കുമാർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ മുരളി, എസ് അരുൺ, രാധ രാമചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി കെ ശാന്തപ്പൻ, കെ ഡി വിശ്വംഭരൻ എന്നിവർ സംസാരിച്ചു .