ആലപ്പുഴ: സേവാഭാരതി പ്രവര്‍ത്തകരോട് വീട്ടുകാര്‍ സഹകരിച്ചതില്‍ പ്രതികാരം ചെയ്ത് പാര്‍ട്ടി ഗുണ്ടകള്‍. ചേര്‍ത്തല പനേഴത്ത് വെളിയില്‍ ബെന്നിയും കുടുംബവും സേവാഭാരതിയോട് സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബെന്നിയുടെ പതിനൊന്ന് വയസ്സുകാരന്‍ മകന്‍ ക്രിസ്റ്റി ഓമനിച്ച് വളര്‍ത്തിയ പ്രാവുകളെയെല്ലാം ഗുണ്ടകള്‍ കഴുത്ത് ഞെരിച്ച് കൊന്ന് തള്ളി.
മരുത്തോര്‍വട്ടത്തെ കോവിഡ് രോഗികള്‍ക്ക് ആഹാരം നല്‍കുന്നതിനായി സേവാഭാരതി നടത്തിയ സമൂഹ അടുക്കളയോട് ബെന്നിയും കുടുംബവും സഹകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രിസ്റ്റി വളര്‍ത്തിയ 25 പ്രാവുകളെ പാര്‍ട്ടി ഗുണ്ടകള്‍ കഴുത്തുഞെരിച്ച് കൊന്നത്. ഇടത് സഹയാത്രികരായിരുന്നു ബെന്നിയും കുടുംബവും. എന്നാല്‍ അടുത്തിടെയായി പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് പിന്നില്‍ ഉണ്ടെന്നാണ് വിവരം.
എന്നാല്‍ പാര്‍ട്ടിക്കാരെ പേടിച്ച് ബെന്നി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ആര്‍എസ്‌എസ് ഖണ്ഡ് കാര്യവാഹ് സിഎസ് ശ്യാം, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മുരുകേഷ് കൊല്ലേലില്‍, ഉപഖണ്ഡ് കാര്യവാഹ് എം. പ്രശാന്ത്, മണ്ഢല്‍ കാര്യവാഹ് ആര്‍ ബിജു, അഭിലാഷ് മരുത്തോര്‍വട്ടം എന്നിവര്‍ ബെന്നിയുടെ വീട് സന്ദര്‍ശിച്ചു.