Wednesday, May 14, 2025 8:47 pm

ഇലന്തൂർ എസ്.സി.ബി 460 പിടിക്കാൻ സി.പി.എം ശ്രമം ; വ്യാപകമായി കള്ള വോട്ടുകള്‍ – ഉദ്യോഗസ്ഥരും കൂട്ടിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ടേഴ്സ് ലിസ്റ്റിൽ മറ്റ് സംഘങ്ങളിലെ ആൾക്കാരെ ചേർത്ത് ഇലന്തൂർ എസ്.സി.ബി 460 പിടിക്കാൻ സി.പി.എം.ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിയാരം എസ്.സി.ബി.യിലെ നൂറുകണക്കിന് സി.പി.എം., ഡി.വൈ.എഫ്.ഐ.ക്കാരായ വോട്ടര്‍മാരെ ഇലന്തൂർ എസ്.സി.ബി.460 ലെ വോട്ടർ പട്ടികയിൽ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തുടർച്ചയായി ഇലന്തൂർ എസ്.സി.ബി.460 ഭരിക്കുന്ന സി.പി.എം. വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ക്രമക്കേടുകൾ മൂടിവെയ്ക്കാനാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് തുടർ ഭരണം നിലനിർത്താന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. ബാങ്കിന്റെ നടത്തിപ്പ് കടുത്ത പ്രതിസന്ധിയിലാണ്. നിലവിലില്ലാത്ത പാടശേഖര സമിതിക്ക് 35 ലക്ഷം രൂപ നൽകിയ ക്രമക്കേട് ബാങ്കിന്റെ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാങ്കിന്റെ വളം ഡിപ്പോയിൽ 15 ലക്ഷത്തിന്റെ  ക്രമക്കേടും നടന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് മുമ്പിൽ യു.ഡി.എഫ്. പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. ഇടപാടുകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് സംഘം ഇപ്പോൾ. ഒരു വർഷം മുൻപാണ് ഇലന്തൂർ സംഘത്തിന്റെ പ്രസിഡന്റ് പി. ആർ.പ്രദീപ് ആത്മഹത്യ ചെയ്യുന്നത്. അതിലെ ദുരൂഹത ഇതുവരെ പുറത്ത് വന്നിട്ടില്ല. പാർട്ടി അതിനെ സംബന്ധിച്ച് ഒരു പ്രസ്താവന പോലും ഇതു വരെ ഇറക്കിയിട്ടില്ല. അതിന് ശേഷം ഒരാൾ പ്രസിഡൻ്റായി എന്നു പറയുന്നു. എന്നാൽ നിലവിൽ പ്രസിഡൻറ് ആര് എന്ന് ആർക്കും അറിയില്ല.

ഇലന്തൂർ പഞ്ചായത്തിലെ 1 മുതൽ 5 വരെ വാർഡും 6, 13 വാർഡുകളുടെ ഭാഗികവും പരിയാരം സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലും, 7 മുതൽ 12 വരെയും 6,13 വാർഡുകളുടെ ഭാഗികവുമായ പ്രദേശങ്ങൾ ഇലന്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലുമാണ്. എന്നാൽ പരിയാരം ബാങ്കിന്റെ പരിധിയിലുള്ള പലരേയും പരിയാരം ബാങ്കിന്റെ വോട്ടേഴ്സ് ലിസ്റ്റിലുള്ള പലരേയും ഇലന്തൂർ സഹകരണ ബാങ്കിൻ്റെ വോട്ടർ പട്ടികയിൽ അനധികൃതമായി ചേർത്തിരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കരട് വോട്ടർ പട്ടിക നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കാഞ്ത്തതിനാൽ അന്തിമ വോട്ടർ പട്ടിക വന്നപ്പോഴാണ് ക്രമക്കേടുകൾ പുറത്തായത്. പരിയാരം ബാങ്കിന്റെ  പരിധിയിൽ വരുന്ന ഇടപ്പരിയാരം, പരിയാരം പോസ്റ്റാഫീസുകളുടെ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് ആൾക്കാരുടെ വിലാസം ബോധപൂർവ്വം മാറ്റി കളവായി ഇലന്തൂർ പി.ഒ.എന്നാക്കി ഇലന്തൂർ ബാങ്കിന്റെ വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.

പരിയാരത്തെയും ഇലന്തൂരിലേയും സർവ്വീസ് സഹകരണ സംഘങ്ങളുടെ വേട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തിട്ടുള്ള ചിലരുടെ മാത്രം വിവരങ്ങൾ താഴെപറയുന്നു. 1)പരിയാരം SCB 391 ലെ പേജ് 37 ൽ ക്രമനമ്പർ 1825ലെ അംഗനമ്പർ 4154 ലെ കിരൺ S (38) സോമരാജൻ മകൻ സുപ്രഭാതിൽ , ഇടപ്പരിയാരം പി.ഒ. എന്നയാൾ ഇലന്തൂർ SCB 460 ലെ 95-ാംപേജിൽ 4230 ക്രമനമ്പറിൽ 7002 അംഗമായി കിരൺ എസ്., സോമരാജൻ മകൻ സുപ്രഭാത് ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു.

2)പരിയാരം എസ്.സി.ബി.391 ലെ പേജ് 47 ലെ 2312 ക്രമനമ്പരിലെ 4887 അംഗ നമ്പറിലെ അനു ഡി.സുകുമാർ (31) ദയാനന്ദ ബാബു മകൻ വിമലാ സദനം ഇടപ്പരിയാരം പി.ഒ.യിൽ താമസിക്കുന്ന ആളിനെ ഇലന്തൂർ എസ്.സി.ബി.460 ൽ 73-ാം പേജിൽ 3250 ക്രമനമ്പറിൽ 6016 അംഗനമ്പറിൽ അനു ഡി.സുകുമാർ , വിമലസദനം ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു

3)പരിയാരം എസ്.സി.ബി.പേജ് 39 ൽ 1909 ക്രമനമ്പറിൽ 4281 അംഗ നമ്പറിലെ പ്രശാന്ത് പി.(33) പ്രകാശ് മകൻ കീറ്റേത്ത് വീട്ടിൽ ഇടപ്പരിയാരം പി.ഒ.യിലെ സ്ഥിരതാമസക്കാരനെ ഇലന്തൂർ എസ്.സി.ബി.യിൽ പേജ് 75 ൽ 3344 ക്രമനമ്പറിൽ 6112 അംഗമായി വസന്ത പി.മകൻ കീറ്റേത്ത് , ഇലന്തൂർ പി.ഒ.എന്ന് ചേർത്തിരിക്കുന്നു. പരിയാരം സംഘത്തിൽ അച്ഛന്റെ മകനായി വന്നയാൾ ഇലന്തൂർ സംഘത്തിൽ അമ്മയുടെ മകനായി പോസ്റ്റോഫീസ് മാറി വന്നിരിക്കുന്ന കൗതുക കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇദ്ദേഹം ഡി.വൈ. എഫ്.ഐ.മേഖല സെക്രട്ടറിയുമാണ്. ഇയാളുടെ ഭാര്യയേയും 2 സംഘത്തിലെ വോട്ടർ പട്ടികയിൽ അനധികൃതമായി ചേർത്തിരിക്കുന്നു.

4)പരിയാരം സംഘത്തിലെ പേജ് 52 ലെ ക്രമനമ്പർ 2551 ലെ അംഗനമ്പർ 5295 ലെ അക്ഷയ് ചന്ദ്രൻ (24) ദുവന ചന്ദ്രൻ മകൻ വൈശാഖ് ഇടപ്പരിയാരം പി.ഒ.യിലെ ആൾ ഇലന്തൂർ സംഘത്തിൽ പേജ് 73 ൽ 3270 ക്രമനമ്പറിൽ 6038 അംഗമായി അക്ഷയ ചന്ദ്രൻ ഇലന്തൂർ പി.ഒ എന്നും ചേർത്തിരിക്കുന്നു.

ഇങ്ങനെ നൂറുകണക്കിന് പരിയാരം സംഘത്തിലെ വോട്ടര്‍മാരെയാണ് ഇലന്തൂർ സംഘത്തിലെ വോട്ടര്‍മാരായി ചേർത്തിരിക്കുന്നത്. ഈ നിയമലംഘനം നിയമപരമായി തടയുകയും തെരഞ്ഞെടുപ്പ് നീതിയുക്തമായി ജനാധിപത്യപരമായി നടത്താൻ അധികൃതർ തയ്യാറാകണം. കഴിഞ്ഞ പരിയാരം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അവിടെ വോട്ട് ചെയ്തവരെ ഇവിടെ വോട്ട് ചെയ്യാൻ അനുവദിക്കാൻ പാടില്ല. ഇത് ക്രിമിനൽ കുറ്റമായി കാണണം. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ പരിയാരം സംഘത്തിന്റെ  പരിധിയിൽ നിന്ന് ഇലന്തൂർ സംഘത്തിൽ വന്ന് വോട്ട് ചെയ്യുന്നവരെ അടുത്ത പരിയാരം സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കാനും പാടില്ല.  രണ്ട് സർവ്വീസ് സഹരണ ബാങ്കുകളിൽ ഒരാൾക്ക് വോട്ടറാകാൻ സഹകരണ നിയമം അനുസരിച്ച് കഴിയില്ല. അനധികൃത രേഖയുണ്ടാക്കിയും അല്ലാതെയും കള്ള വോട്ട് ചെയ്ത് സഹകരണ സംഘം പിടിച്ച് അഴിമതിയും ക്രമക്കേടും നടത്തി പണം അപഹരിച്ച് സംഘങ്ങൾ നശിപ്പിക്കുന്ന സി. പി.എം., ഡി.വൈ.എഫ്.ഐ.നടപടി അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധം അധികൃതർ നേരിടേണ്ടിവരും. ക്രിമിനലുകൾക്ക് സംരക്ഷണം നൽകി ഗുണ്ടായിസത്തിലൂടെ കള്ള വോട്ട് ചെയ്ത് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നത് സഹകരണ ബാങ്കുകളേയും സഹകരണ മേഖലയേയും തകർക്കും.

വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം ജോയിൻറ് രജിസ്ടാർക്ക് പരാതി നൽകിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഐ.എൻ.സി.പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻറ് ജറി മാത്യു സാം, ഐ.എൻ.സി.ഇലന്തൂർ മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ, ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി, യു.ഡി.എഫ്.മണ്ഡലം ചെയർമാൻ പി.എം.ജോൺസൻ, ഇലക്ഷൻ മീഡിയ കൺവീനർ ഒ.കെ.നായർ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം ; മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ പേര് നിർദ്ദേശിക്കുന്നതിന് ജനങ്ങൾക്ക്...

0
റാന്നി: റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പരിപാലന പദ്ധതിയുടെ...

വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും...