തിരുവനന്തപുരം : ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എല്‍.ഡി.എഫിനെ കേരളത്തില്‍ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് അംഗീകരിക്കാമെന്നമുള്ള തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈകൊണ്ടത്.
ഈ തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പുതന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തത്വത്തില്‍ അനുമതി നല്‍കിയിരുന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജോസ് കെ. മാണിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇതിനുശേഷമാണ് ജോസ് കെ. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.