Monday, April 14, 2025 8:13 pm

സിപിഎം കേന്ദ്രക്കമ്മറ്റി അംഗത്വത്തിന് പ്രായപരിധി കുറിച്ചു ; പിണറായിക്കു പണിയാകുമോ ?

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ പാര്‍ട്ടി നേരിട്ടത് വന്‍ തകര്‍ച്ചയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നല്കി. കേരളത്തിലെ ജനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളില്‍ വലിയ തകര്‍ച്ചയുണ്ടായെന്ന് സമ്മതിക്കുമ്പോഴും കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് സിപിഎം മൗനം പാലിച്ചിരിക്കുകയാണ്. അതേക്കുറിച്ചൊന്നും തന്നെ കേന്ദ്രക്കമ്മിറ്റിയ്ക്ക് ശേഷമുള്ള പ്രസ്താവനയില്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല. കേരളത്തില്‍ ഇടതു സര്‍ക്കാരിന് ലഭിച്ച ജമസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നാണ് കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും വിലയിരുത്തലുണ്ട്.

കേരളത്തില്‍ ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്‌കൂളുകള്‍ എത്രയും വേഗം തുറക്കാന്‍ നടപടി വേണമെന്ന് സിപിഎം. ഇതിനായി കുട്ടികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും വാക്‌സിനേഷന് മുന്‍ഗണന നല്കണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. വരുമാനനികുതി നല്കാത്ത എല്ലാവര്‍ക്കും 7500 പ്രതിമാസ ധനസഹായം നല്കണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.കെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങള്‍ക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതില്‍ കേന്ദ്രക്കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് പുതിയ പ്രായ പരിധി നിശ്ചയിച്ചതായും യെച്ചൂരി അറിയിച്ചു. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയിരിക്കുകയാണ്.

പിണറായി വിജയന് ഇളവ് നല്‍കണോ എന്ന് ആലോചിക്കും. ടോക്യോവില്‍ മികച്ച പ്രകടനം നടത്തിയവരെ സിപിഎം അഭിനന്ദിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കായിക വികസനത്തിന് സമഗ്രനയം രൂപീകരിക്കണം എന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയതായി സീതാറാം യെച്ചൂരി അറിയിച്ചു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്​പെഷൽ ട്രെയിൻ

0
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് എറണാകുളത്തുനിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് സ്​പെഷൽ...

ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ ; എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചു

0
  പത്തനംതിട്ട: ഏപ്രിൽ 14 അംബേദ്കർ ദിനത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ 137 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍...

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ച പോലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു

0
തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ച പോലീസ് ഡ്രൈവറെ റൂറല്‍...