പാലക്കാട് : അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു.
സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്ഥലത്ത് ഫ്‌ലക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഹേമാംബിക നഗര്‍ പോലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു. രണ്ടു കൂട്ടര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.