Monday, July 7, 2025 9:03 am

സാധാരണ ജനങ്ങൾക്ക് അത്താണിയാകുന്ന സഹകരണ മേഖലയെ തകർത്തത് സിപിഎം : അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

കോന്നി : സാധാരണ ജനങ്ങൾക്ക് അത്താണിയായിരുന്ന സഹകരണ മേഖലയെ കേരളത്തിൽ തകർത്തത് സിപിഎം ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. കോൺഗ്രസ് സേവാദൽ കോന്നി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ മുങ്ങികുളച്ചു നിൽക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ചുകൊണ്ട് പണം നിക്ഷേപിച്ചവർക്ക് ഇപ്പോൾ പലിശയും ഇല്ല മുതലുമില്ലാത്ത അവസ്ഥയിലാണ്. കടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ് കോന്നി റീജണൽ സഹകരണ ബാങ്ക്. നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണ്. ബാങ്ക് നിക്ഷേപം തിരിച്ചു നൽകാത്തതിനാൽ ഒരു നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും തികഞ്ഞ ലാഘവത്തോടെയാണ് സിപിഎം ഭരണസമിതി ഇതിനെ കാണുന്നതെന്നും നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി കോൺഗ്രസ് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു.

കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. കെപിസിസി വക്താവ് അഡ്വ അനിൽ ബോസ് മുഖ്യാത്ഥിതിയായി. ജ്യോതിഷ് കുമാർ മലയാലപ്പുഴ, വിജയ് ഇന്ദുചൂഢൻ, ചിറ്റൂർ ശങ്കർ, റെജി പൂവത്തൂർ, അജോമോൻ വി.റ്റി, സുനിൽ എസ് ലാൽ, ആർ ദേവകുമാർ, വേലായുധൻ കുട്ടി ജി, ജോയി തോമാസ്, ഷിജു അറപ്പരയിൽ, പ്രവീൺ പ്ളാവിളയിൽ, ജോളി തോമസ്, രാജീവ് മള്ളൂർ, ജോയൽ മാത്യു, റോബിൻ മോൻസി, ഐവാൻ വകയാർ, നസീം കുമ്മണ്ണൂർ, റ്റി.ജി നിഥിൻ, പ്രകാശ് പേരങ്ങാട്ട്, റോയി മോൻ, ലിസി സാം, അനിൽ കുമാർ, ലതികാ കുമാരി , റോബിൻ കാരാവള്ളി, കാർത്തിക് മുരിങ്ങമംഗലം തുടങ്ങിയവർ സംസാരിച്ചു. ശ്യാം എസ് കോന്നി, ജോയി തോമസ്, ഷിജു അറപ്പുരയിൽ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരുവാരക്കുണ്ടിൽ കൂട്ടിലായ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

0
തൃശൂർ : മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ...

തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം

0
തിരുവനന്തപുരം : തൊണ്ടി വാഹനങ്ങൾ പോലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം....

ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

0
വാഷിങ്ടൺ : ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട യുഎസ് പ്രഥമ വനിത...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

0
കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം. രാവിലെ ഏഴുമുതല്‍...