ആലപ്പുഴ: അക്രമം നടത്തുന്നതാണ് രാഷ്ട്രീയമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ധരിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
വെഞ്ഞാറമൂടിലുണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. അല്ലാതെ, പാവപ്പെട്ടവരുടെ വീട് തകര്‍ത്തും വാഹനം തകര്‍ത്തും പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കൊലപാതക രാഷ്ട്രീയത്തിന് എന്നും പ്രേരകശക്തി നല്‍കിയിട്ടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. വെഞ്ഞാറമൂട് സംഭവത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.