Friday, April 18, 2025 6:46 pm

രണ്ടുതവണ ജയിച്ചവരെ സിപിഎം മാറ്റി നിർത്തില്ല ; കൂടുതല്‍ പരീക്ഷണങ്ങള്‍ക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടുതവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റിനിര്‍ത്തുമെന്ന നിര്‍ബന്ധം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഉപേക്ഷിക്കും. ജയസാധ്യത മാത്രമാണ് സിപിഎം മാനദണ്ഡമായി കണക്കാക്കുന്നത്. വിവാദങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തേണ്ടെന്നും ധാരണയായിട്ടുണ്ട്.

സിപിഎമ്മിന്റെ  കഴിഞ്ഞ സംസ്ഥാന സമിതിയോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആരൊക്കെ മല്‍സരിക്കുമെന്ന ചര്‍ച്ചയും സജീവമായി. എങ്ങനെയും തുടര്‍ഭരണമെന്ന് ചിന്തിക്കുന്ന സിപിഎം ഇത്തവണ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കില്ല. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാരില്‍ മിക്കവര്‍ക്കും വീണ്ടും സീറ്റ് നല്‍കാനാണ് സാധ്യത. ഇടതുമുന്നണിയിലെ ധാരണകളുടെ കൂടി അടിസ്ഥാനത്തിലാകും തീരുമാനം. ഉദാഹരണത്തിന് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയില്ലെങ്കില്‍ അവിടെ രാജു ഏബ്രഹാം തന്നെ മല്‍സരിക്കാനാണ് സാധ്യത.

കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കേണ്ടിവന്നാല്‍ കെ.കെ.ശൈലജയ്ക്ക് സുരക്ഷിത സീറ്റ് കണ്ടെത്തണം. മട്ടന്നൂര്‍, തലശേരി, ധര്‍മടം, കല്യാശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങി സിപിഎമ്മിന് പതിനായിരം മുതല്‍ 20000 വരെ ഭൂരിപക്ഷമുള്ള സീറ്റുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള തെക്കന്‍ കേരളത്തിലെ സീറ്റുകളില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. മന്ത്രിമാരായ ടി.എം. തോമസ് ഐസക്കും ജി. സുധാകരനും അതിനാല്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത കൂടുതല്‍. വി.എസ്. അച്യുതാനന്ദന്‍, എം.എം.മണി, എസ്.ശര്‍മ തുടങ്ങി ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടത്തേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെ.എന്‍. ബാലഗോപാല്‍, എം.ബി.രാജേഷ് എന്നിവരെ ഇത്തവണ മല്‍സരിപ്പിച്ചേക്കും. വിഎസിന് പകരം മലമ്പുഴയിലോ വി.ടി. ബല്‍റാമിനെതിരെ തൃത്താലയിലോ എം.ബി.രാജേഷ് മല്‍സരിക്കാനാണ് സാധ്യത.

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ പിടിച്ചെടുത്ത വി.കെ. പ്രശാന്തിനും കെ.യു. ജനീഷ് കുമാറിനും വീണ്ടും സീറ്റ് ഉറപ്പാണെന്നാണ് വിവരം. പി. ശ്രീരാമകൃഷ്ണന്‍, കെ.ടി.ജലീല്‍, പി.വി അന്‍വര്‍ എന്നിവര്‍ക്കെതിരെ വിവാദങ്ങള്‍ പലതും ഉയര്‍ന്നെങ്കിലും സിപിഎമ്മിന് കുലുക്കമില്ല. തവനൂരും നിലമ്പൂരും നിലനിര്‍ത്താന്‍ കെ.ടി. ജലീലും പി.വി. അന്‍വറും തന്നെ വേണമെന്നാണ് വിലയിരുത്തല്‍. എതിരാളികളുടെ ഉറച്ച സീറ്റുകളില്‍ സര്‍പ്രൈസായി പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന്റെതായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...