റാന്നി: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. പഴവങ്ങാടിയില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂർ ഉദ്ഘാടനം ചെയ്തു. സി.പിഎം ലോക്കല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റാന്നിയില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗം എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ അധ്യക്ഷത വഹിച്ചു. അങ്ങാടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോസഫ്കുറിയാക്കോസ് അധ്യക്ഷത വഹിച്ചു. നാറണംമൂഴിയില്‍ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ. ചാണ്ടി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മറ്റിയംഗം മോഹൻ രാജ് ജേക്കബ് അധ്യക്ഷത വഹിച്ചു.
വെച്ചൂച്ചിറയില്‍ സി.പി.എം ഏരിയ സെക്രട്ടറി ടി.എന്‍ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.സി.പി സംസ്ഥാന കമ്മറ്റിയംഗം ബിനു തെള്ളിയിൽ അധ്യക്ഷത വഹിച്ചു.
പെരുനാട്ടില്‍ മുന്‍ എം.എല്‍.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി. സുരേഷ് അധ്യക്ഷത വഹിച്ചു. വടശേരിക്കരയില്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാലാ അധ്യക്ഷത വഹിച്ചു. ചെറുകോൽ സി.പി.എം ജില്ലാ കമ്മറ്റിയംഗം കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അയിരൂർ ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വി.പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുമറ്റൂർ കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്‍റ് ആലിച്ചൻ ആറൊന്നിൽ ഉദ്ഘാടനം ചെയ്തു. സതീഷ് അധ്യക്ഷത വഹിച്ചു. കോട്ടാങ്ങൽ സി.പി.എം ജില്ലാ കമ്മറ്റിയംഗം റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. സിറാജ് ചുങ്കപാറ അധ്യക്ഷത വഹിച്ചു. കൊറ്റനാട് സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്തു. ഇ.കെ അജി അധ്യക്ഷത വഹിച്ചു.