Tuesday, April 15, 2025 8:29 pm

വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ; ആലപ്പുഴയില്‍ സിപിഎമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെ വീണ്ടും ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ സിപിഎമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെ വീണ്ടും ആരോപണങ്ങള്‍. പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതീവ ഗുരുതരമായ അശ്ലീല, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഒരു നേതാവ് കൂടി ആരോപണത്തിലേക്ക് എത്തുകയാണ്. കായംകുളത്തിന്‍റെ വടക്കന്‍ മേഖലയിലെ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൈകാര്യം ചെയ്യുന്ന ഫേസ്‌ബുക് അക്കൗണ്ടിലൂടെ ഇയാളുടെ സംഭാഷണത്തിന്‍റെ ശബ്ദരേഖ പ്രചരിക്കുകയാണ്. ശബ്ദരേഖ പൊതു സമൂഹത്തിന് മുമ്പിലെത്തിയത് സിപിഎമ്മിന് പുതിയ തലവേദനയാകുo.

പാര്‍ട്ടി പ്രവര്‍ത്തകയെ മറ്റൊരു പ്രവര്‍ത്തകന്‍റെ വീട്ടിലേക്കു വിളിച്ചു വരുത്താമോയെന്നു ചോദിക്കുന്നതും ലോക്കല്‍ സെക്രട്ടറി നടത്തുന്ന അറപ്പുളവാക്കുന്ന വാചകങ്ങളും പ്രതികരണവും ഇതിലുണ്ട്. എട്ടു വര്‍ഷം മുന്‍പ് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയാണ് ഹരിപ്പാട് മേഖലയിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആരോപണവും സിപിഎമ്മിനെ വെട്ടിലാക്കുo.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് നഗ്നദൃശ്യവിവാദത്തില്‍ ആലപ്പുഴയില്‍ നടപടി നേരിട്ട സിപിഎം നേതാവ് എ.പി സോണ നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച്‌ നടപടി എടുപ്പിച്ചതിന് പിന്നില്‍ സജി ചെറിയാന്‍ പക്ഷത്തെ നേതാക്കളാണെന്നും സോണ പറഞ്ഞിരുന്നു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന സോണയെ സിപിഎം പുറത്താക്കിയിരുന്നു.

കമ്മീഷന്‍റെ ആദ്യതെളിവെടുപ്പിലെ സാമ്പത്തിക ആരോപണം പിന്നീട് സമ്മര്‍ദത്തിലൂടെ നഗ്നദൃശ്യ വിവാദമാക്കി നഗ്‌നദൃശ്യം പ്രചരിപ്പിച്ചെന്ന് പാര്‍ട്ടിക്കോ പോലീസിലോ പരാതിയില്ല. മാഫിയകളെ തുറന്നുകാട്ടാന്‍ ശ്രമിച്ചപ്പോള്‍ വേട്ടയാടാന്‍ തുടങ്ങിയെന്നും സോണ പറഞ്ഞു. സഹപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ സ്ത്രീകളുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന ആരോപണത്തെതുടര്‍ന്നായിരുന്നു സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇതേ ആരോപണം ഉയര്‍ന്ന രണ്ടു പേരെ വെറുതെ വിടുകയും ചെയ്തു. ഇതാണ് പുതിയ വിവാദമാകുന്നത്.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സോണയെ പുറത്താക്കാനുള്ള തീരുമാനം എടുത്തിരുന്നത്. പിന്നീട് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാനേതൃ യോഗങ്ങള്‍ തുടങ്ങുകയും ചെയ്തു. ലഹരിക്കടത്തില്‍ ആരോപണം നേരിടുന്ന എ.ഷാനവാസിനെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സംശയമുണ്ട്. ഏരിയ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയത അന്വേഷിക്കുന്ന സംസ്ഥാന കമ്മീഷന്‍ റിപ്പോര്‍ട്ടും അവസാന ഘട്ടത്തിലാണ്. ഇതിനിടെയാണ് പുതിയ ആരോപണങ്ങളും എത്തുന്നത്.

ആലപ്പുഴ ജില്ലയില്‍ സിപിഎമ്മില്‍ പുകയുന്ന കടുത്ത വിഭാഗീയത മുതിര്‍ന്നനേതാക്കളുടെ ശീതസമരത്തിലേക്ക് എത്തിയതോടെ സംസ്ഥാനനേതൃത്വം ഇടപെട്ടിരുന്നു. വ്യക്തിപരമായി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സീനിയര്‍ നേതാക്കള്‍ തമ്മിലുള്ള ശീതസമരവും വെളിച്ചത്തുവന്നിരിക്കുകയാണ്. പി.പി. ചിത്തരഞ്ജന്‍ എംഎ‍ല്‍എയുടെ മണ്ഡലത്തില്‍ മാസങ്ങളായി പൂര്‍ത്തിയാകാതെകിടക്കുന്ന കൊമ്മാടി പാലത്തിലൂടെ മന്ത്രി സജി ചെറിയാന്‍റെ വാഹനം ഓടിച്ചുപോയതും വിവാദമായി. അനുബന്ധ റോഡിന്‍റെ പണിയാണു ബാക്കി. നാട്ടുകാര്‍ സംഘടിച്ച്‌ മണ്ണിട്ടുയര്‍ത്തിയ സ്ഥലത്തുകൂടിയാണു മന്ത്രിയുടെ വാഹനം പോയത്. ഉദ്ഘാടനത്തിന് മുമ്പുള്ള ഈ യാത്ര ചിത്തരഞ്ജനെ കുറച്ചുകാണിക്കാനാണെന്നാണ് ആരോപണം.

സജി ചെറിയാന് മൃഗീയഭൂരിപക്ഷമുള്ള നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗമായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നക്കടത്ത് കേസില്‍ ആരോപണവിധേയനായ എ. ഷാനവാസ്. പാര്‍ട്ടിയില്‍ തന്നെ ചിലര്‍ തനിക്കെതിരേ നീങ്ങുന്നുവെന്നു കാണിച്ച്‌ ഷാനവാസ് സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ഏരിയ കമ്മിറ്റി പി.പി. ചിത്തരഞ്ജനു പൂര്‍ണമായും എതിരാണ്. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍റെ ഔദ്യോഗികവാഹനം പണിനടക്കുന്ന പാലത്തിലൂടെ പോയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹിറ്റായി കൂത്താട്ടുകുളത്തെ കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; മൂന്ന്...

0
എറണാകുളം :  കിഴക്കന്‍ മേഖലയില്‍ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച...

കോവിഡ് ബാധയെ തുടർന്ന് ഇൻഷുറൻസ് നിഷേധിച്ചു ; ബിർള ഹെൽത്ത് ഇൻഷുറൻസ് നഷ്ടപരിഹാരം...

0
എറണാകുളം: കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി...

കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു

0
കോന്നി : ഡോ.ബി.ആർ.അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് കെഎസ്.കെ.ടി.യു കോന്നി ഏരിയാ കമ്മിറ്റിയുടെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിശീലന ക്ലാസ് ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ...