Sunday, May 4, 2025 10:26 pm

മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ട ; സിപിഎം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ടെന്ന് സിപിഎം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാവാ സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മൂലയ്ക്കിരുത്തി മന്ത്രി വി.എന്‍.വാസവന്‍ നടത്തിയ പരസ്യ ഇടപെടലുകള്‍ പാര്‍ട്ടിയില്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപടല്‍. ഇതേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ ഹീറോ ചമയല്‍ വേണ്ടെന്ന് താക്കീതു നല്കിയെന്നാണ് പുറത്തു വരുന്ന വിവരം.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടന്ന ആദ്യ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കു വിധേയനായ സുബീഷിന്റെയും ദാതാവായ ഭാര്യ പ്രവീജയുടെയും ബന്ധുക്കളെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് രാത്രി തന്നെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മന്ത്രിയുടെ രാത്രി സന്ദര്‍ശനത്തില്‍ സ്ഥലം എംഎല്‍എകൂടിയായ മന്ത്രി വി.എന്‍.വാസവന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചു. പിറ്റേന്ന് വീഡിയോ കോളിലൂടെ ഇരുവരെയും വിളിച്ച് സംസാരിച്ചതും ആരോഗ്യമന്ത്രിയായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയിലെ വാസവന്റെ പ്രതികരണം പ്രസ്താവനയിലൊതുങ്ങി.

പിറ്റേന്ന് കോട്ടയത്ത് മെഡിക്കല്‍ കോളേജിലെ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ രൂപ രേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വാസവന്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. അതിനിടെ കരള്‍ മാറ്റ ശസ്ത്രക്രിയുടെ ക്രഡിറ്റും വാസവനു ചുമപ്പിക്കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നു. മെഡിക്കല്‍ കോളേജില്‍ വാസവന്റെ അമിത സ്വാധീനവും ഇടപെടലും ഇതിനകം തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അതൃപ്തി പടര്‍ത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു. മുഖ്യമന്ത്രി മടങ്ങി എത്തിയതോടെയാണ് വകുപ്പുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചതത്രെ. സഹകരണ മേഖലയില്‍ മന്ത്രി വാസവന്റെ പ്രഖ്യാപനം പാഴ്വാക്കാകുകയാണെന്ന വിമര്‍ശനവും തിരിഞ്ഞുകൊത്തി.

കോട്ടയം ജില്ലയിലെ ഇടതു ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന വെള്ളൂരിലെ കെപിപിഎല്‍ നവീകരണ ദൗത്യത്തിലും ജില്ലയിലെ മന്ത്രിയായ വാസവനെ തഴഞ്ഞു. മന്ത്രി പി. രാജീവ് പ്ലാന്റ് സന്ദര്‍ശനത്തിന് എത്തിയപ്പോഴും വാസവന്‍ ഒഴിവാക്കപ്പെട്ടു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വരുന്ന കോട്ടയം മെഡിക്കല്‍ കോളേജിന് കിഫ്ബി വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കുന്നതിന് 268 കോടി രൂപ അനുവദിച്ചത് അറിയിക്കുന്നതിനായി ആരോഗ്യമന്ത്രി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. വാസവന്റെ അമിത ഷോയ്ക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിലും മുറുമുറുപ്പ് ഉയരുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ

0
കാസർകോട്: കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പോലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച്...

വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം

0
തൃശൂർ: വർണങ്ങൾ വാരിവിതറി തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം. തിരുവമ്പാടിയാണ്...

പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

0
ചേര്‍ത്തല: പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്...

രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് രാജ്നാഥ് സിങ്

0
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നേരെ ഉചിതവും ശക്തവുമായ മറുപടി നല്‍കുകയെന്നത് തന്റെ...