കായംകുളം : പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്‍റെ മകനെ ആക്രമിക്കുമെന്ന് ഭീഷണി. കായംകുളത്ത് സിപിഎമ്മില്‍ വിഭാഗീയത ശക്തം. സി.പി.എമ്മിലെ രണ്ടുചേരികള്‍ തമ്മിലുള്ള സൈബർ പോര് പുതിയ തലത്തിലേക്ക്. എതിര്‍ ഗ്രൂപ്പിനെതിരെ ആക്രമണം നടത്തുമെന്നതടക്കമുള്ള ഭീഷണിയും ഓരോ ഗ്രൂപ്പിന്‍റെയും സമൂഹമാധ്യമ പേജുകളില്‍ മുഴങ്ങുന്നു. ഏറ്റവുമൊടുവില്‍ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്‍റെ മകനെ ആക്രമിക്കും എന്നുള്ള ഭീഷണിയാണ് ഒരുവിഭാഗം പുറത്തുവിട്ടിരിക്കുന്നത്.
ചെമ്പട കായംകുളം, കായംകുളത്തിന്‍റെ വിപ്ലവം എന്നിങ്ങനെ രണ്ട് പേജുകളിലായാണ് സി.പി.എമ്മിലെ രണ്ട് വിഭാഗവും പോര്‍വിളിക്കുന്നത്. ഇരുവിഭാഗത്തിലുംപെട്ട നേതാക്കളുടെ അറിവോടെയാണ് ഈ സമൂഹമാധ്യമ പേജുകള്‍ പ്രവര്‍ത്തിക്കുന്നതെന്നത് രഹസ്യമല്ല. ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്‍റെ മകനെ ആക്രമിക്കും എന്ന രീതിയിലുള്ള ഭീഷണിയാണ് ഒരു എഫ്ബി പേജിലൂടെ ഏറ്റവുമൊടുവില്‍ പുറത്തുവിട്ടിരിക്കുന്നത്. കായംകുളത്തെ സിപിഎം വിഭാഗീയത എത്രത്തോളം രൂക്ഷമായി എന്നതിന്‍റെ തെളിവാണ് ഈ വെല്ലുവിളിയെന്ന് നിഷ്പക്ഷരായ നേതാക്കളും പ്രവര്‍ത്തകരും പറയുന്നു. നേരത്തെ ജി. സുധാകരന്‍ പക്ഷത്ത് നിലനിന്നിരുന്ന ഏരിയാ കമ്മിറ്റി തുടർന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസറിനൊപ്പമായി.
കഴിഞ്ഞ15 ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗം ചേർന്നിരുന്നു. കായംകുളത്തെ പാര്‍ട്ടിയുടെ ശാക്തിക ബലാബലത്തില്‍ മാറ്റം വന്നത് യോഗത്തില്‍ പ്രകടമായി. ഏരിയാ അംഗങ്ങളില്‍ ഭൂരിപക്ഷവും നാസർപക്ഷക്കാരായ കായംകുളത്തെ നേതാക്കളുടെ അഴിമതി, ക്രിമിനൽ ബന്ധങ്ങൾ എന്നിവക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ചു. ഏരിയാ സെക്രട്ടറിയും നഗരസഭ ചെയര്‍പേഴ്സണായ ഭാര്യയും സജി ചെറിയാൻ പക്ഷത്തേക്ക് ചാഞ്ഞു. ചില നേതാക്കള്‍ക്കെതിരായ ആക്ഷേപങ്ങള്‍ പുറത്തുവരുന്നത് തടയുന്നതിനാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്‍റെ മകനെതിരെ മറുവിഭാഗം എഫ്.ബി പേജിലൂടെ ഭീഷണി മുഴക്കിയതെന്ന് പറയപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.