തിരുവനന്തപുരം: പി.എസ്.സി നിയമന കോഴ വിവാദത്തിനിടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് പേരും. ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരായ പരാതി ചർച്ച ചെയ്യും. പ്രമോദിനെതിരെ ജില്ല സെക്രട്ടേറിയറ്റ് അച്ചടക്ക നടപടിയെടുത്തേക്കും. ടൗൺ ഏരിയ കമ്മിറ്റിയും ഇന്ന് ചേരും. ജില്ലാ സെക്രട്ടറി പി.മോഹനനും സെക്രട്ടേറിയേറ്റംഗങ്ങളായ മുസാഫിർ അഹമ്മദും ഏരിയ കമ്മിറ്റിയിൽ പങ്കെടുക്കും. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയത്. പി.എസ്.സി ഹോമിയോ ഡോക്ടർ നിയമനത്തിന് വേണ്ടിയാണ് പ്രമോദ് കോഴ വാങ്ങിയതെന്നാണ് പരാതി. സി.ഐ.ടി.യുവിൻ്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. നേതാവ് കോഴ വാങ്ങിയെന്ന വാർത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
—
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.