വയനാട് : മാനന്തവാടിയിൽ യുഡിഎഫ് നടത്തുന്ന ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. കഴിഞ്ഞ ദിവസമാണ് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയായ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് യുഡിഎഫ് ഹർത്താൽ. ഈ ഹർത്താൽ ബോധപൂർവമാണെന്നും സംസ്ഥാന രാഷ്ട്രീയത്തിലും വയനാട്ടിലാകെയും ചർച്ച ചെയ്യുന്ന എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ നിന്ന് രക്ഷനേടാനുള്ള തന്ത്രമാണിതെന്നും ഇ പി കുറ്റപ്പെടുത്തി.
ഇ പി ജയരാജന്റെ പോസ്റ്റ് പൂർണരൂപം
കടുവ അക്രമണത്തിൽ രാധ എന്ന സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് നടക്കുന്ന ഹർത്താലും പ്രതിഷേധങ്ങളുമെല്ലാം കോൺഗ്രസ് സംഘടിപ്പിക്കുന്നത് ബോധപൂർവമാണ്. സംസ്ഥാന രാഷ്ട്രീയത്തിലും വയനാട്ടിലാകെയും ചർച്ച ചെയ്യുന്ന വിഷയമാണ് കോൺഗ്രസ് നേതാവ് എൻ.എം വിജയന്റേയും മകന്റേയും ആത്മഹത്യ. ഇതിൽ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലാണ്. ഡിസിസി പ്രസിഡന്റ്, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ തുടങ്ങി കെപിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഐ.സി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സ്ഥാപനങ്ങളിൽ നേതൃത്വം നടത്തിയ അഴിമതികളിൽ പണം നഷ്ടപ്പെട്ട് സാമ്പത്തികമായി തകർന്ന എൻ.എം വിജയന്റേയും മകന്റേയും ആതമഹത്യ എല്ലാ മനുഷ്യരേയും ഏറെ വേദനിപ്പിക്കുന്നതാണ്. ഭാര്യയുടെ മരണവും മകൻ ഒറ്റപ്പെടുമെന്ന പ്രശ്നവും തുടങ്ങി എൻ.എം. വിജയൻ എന്ന കോൺഗ്രസ് നേതാവിനെ ആതമഹത്യയിലേക്ക് നയിച്ചത് വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും നെറികെട്ട പ്രവർത്തനങ്ങളാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033