ആലപ്പുഴ : ആലപ്പുഴ കലവൂരിൽ സിപിഎം നേതാവിന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനെയാണ് ഒരു സംഘം വെട്ടിയത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. രണ്ടു ബിഎംഎസ് അനുഭാവികളായ ആളുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആലപ്പുഴയില്‍ സിപിഎം നേതാവിന് വെട്ടേറ്റു ; രണ്ട് പേര്‍ കസ്റ്റഡിയില്‍
RECENT NEWS
Advertisment