തിരുവനന്തപുരം : പട്ടികജാതി വിഭാഗങ്ങൾക്ക് കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാനത്തെ സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നു എന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എസ്.സി. പ്രമോട്ടർമാരെ ഉപയോഗിച്ച് സിപിഎം നൂറുകോടി രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ടാവും എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത് എന്നും ട്രഷറിയിൽ നിന്നാണ് പണം പ്രതിന്റെയും കുടുംബംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയതെന്നും ആരോപിച്ച കെ. സുരേന്ദ്രൻ സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.