തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾ തട്ടമിട്ടുന്നതിനെതിരായ സി പി എം നേതാവിൻ്റെ പ്രസ്താവന ബോധപൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബിജെപിയെ കേരളത്തിൽ സജീവമായി നിർത്തുക എന്നത് തന്നെയാണ്. രണ്ടാം പിണറായി സർക്കാരിന്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപി സജീവമാക്കി നിർത്തിയാൽ പാർലമെന്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്ക് പിന്നിൽ. ഒരാൾ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ് അതെങ്ങനെയാണ് പുരോഗമനവുമായി. ബന്ധിപ്പിക്കാൻ കഴിയുക? ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയർത്തിയത്. ഇക്കാര്യങ്ങളിലെല്ലാം സിപിഎമ്മിന് രഹസ്യ അജണ്ടകളാണുള്ളതെന്നു വ്യക്തമാണ്. ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡൻ്റിനെതിരായ കുഴൽപ്പണക്കേസും നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ആവിയായതും ലാവലിൻ കേസ് നിരന്തരം മാറ്റിവെയ്ക്കുന്നതുമൊക്കെ കൂട്ടിവായിച്ചാൽ സംസ്ഥാന നേതാവിൻ്റെ പ്രസ്താവനയുടെ ലക്ഷ്യമെന്താണെന്ന് ബോധ്യമാകുന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ അനിൽകുമാറിന്റെ പ്രസ്താവന തള്ളി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം ഒരോ മനുഷ്യന്‍റെയും ജനാധിപത്യ അവകാശമാണെന്നും അതില്‍ ആരും കടന്നുകയറേണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. അനിൽകുമാറിന്‍റെ പ്രസ്താവന തള്ളി കെ ടി ജലീൽ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. തട്ടമിടാത്തത് പുരോഗമനത്തിന്‍റെ അടയാളമേ അല്ലെന്ന് പറഞ്ഞ കെ ടി ജലീൽ ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും ചൂണ്ടികാട്ടി. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033