പാലക്കാട് : മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. സ്വതന്ത്രര്‍ അവതരിപ്പിച്ച പ്രമേയത്തെ പതിനൊന്നുപേര്‍ പിന്തുണക്കുകയും എട്ടുപേര്‍ എതിര്‍ക്കുകയും ചെയ്തു. സ്വതന്ത്ര അംഗങ്ങളായ സാജുദ്ദീന്‍, കല്‍പനാദേവി എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്.
ഇവരെ ബിജെപിയും കോണ്‍ഗ്രസും പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. വിട്ടുനില്‍ക്കണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ വിപ്പ് ലംഘിച്ചാണ് ബിജെപി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. സിപിഎം ഒന്‍പത്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാല്‍ സിപിഎമ്മിലെ ഒരംഗം രാജി വെച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.