തിരുവനന്തപുരം: പുതിയ മന്ത്രിമാര്‍ ആരൊക്കെ?.സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തീരുമാനിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ പുതുതായി രണ്ട് പേരെത്തും.എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത തദ്ദേശവകുപ്പ്, സജി ചെറിയാന്‍ കൈകാര്യം ചെയ്ത സാംസ്‌കാരിക-ഫിഷറീസ് വകുപ്പ്, രണ്ടിനുമായി രണ്ട് മന്ത്രിമാരായിരിക്കും മന്ത്രിസഭയിലേക്ക് വരുക എന്നാണ് സൂചന. പുതിയ മന്ത്രിമാരെ തീരുമാനിക്കുന്ന ചുമതല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എംഎ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.
പുതിയ മന്ത്രിമാര്‍ ആരൊക്കെ?; തീരുമാനിക്കാനുള്ള ചുമതല സെക്രട്ടേറിയറ്റിന്
RECENT NEWS
Advertisment